പറവൂർ : പറവൂർ താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി വാർഷികം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നസീർ ബാബുവും വ്യാപാരികൾക്കുള്ള ചികിത്സാസഹായം പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണിയും പെൻഷൻ പദ്ധതി ആനുകൂല്യം പി.ടി.എം.എ ജനറൽ സെക്രട്ടറി പി.ബി. പ്രമോദും വാർദ്ധക്യകാല ക്ഷേമനിധി ആനുകൂല്യം മേഖലാ പ്രസിഡന്റ് കെ.ബി. മോഹനനും വിതരണം ചെയ്തു. വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എം.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എസ്. ശ്രീനിവാസ്, എൻ.എം. അബ്ദുൽ സമദ്, മേഖലാ സെക്രട്ടറി കെ.പി. ജോസഫ്, രാജു ജോസ്, കെ.കെ. സന്തോഷ്, കെ.എ. ജോഷി, എ.എച്ച്. ഹാരിസ്, ബോബി എം.വർഗീസ്, ടി.വി. ജോഷി, എ.എസ്. മനോജ്, വി.കെ. രാധാമണി എന്നിവർ പ്രസംഗിച്ചു.