# ഒൗദ്യോഗിക പ്രഖ്യാപനം നാളെ
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ- ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കേന്ദ്ര സർക്കാരിന്റെ എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നാളെ ( ഞായർ) വെെകിട്ട് 4ന് ആരോഗ്യമന്ത്രി കെ.കെ. ശെെലജ നിർവഹിക്കുമെന്ന് ആശുപത്രി ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐ.ആർ.ഡി.എയുടെ നിബന്ധനപ്രകാരം എല്ലാ ഇൻഷ്വറൻസ് കമ്പനികളുടെയും കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെയും ഇൻഷ്വറൻസ് പദ്ധതികളും ആശുപത്രിയിൽ നടപ്പാക്കിവരുന്നു. വിവിധ മെഡിക്ലെയിം, ആരോഗ്യ ഇൻഷ്വറൻസുകളുടെ കാഷ്ലെസ് ചികിത്സാസൗകര്യവും ഇവിടെ ലഭ്യമാണ്. ഏറ്റവും നല്ല സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ഗുണനിലവാരത്തിന്റെ കാര്യത്തിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തനതായ മുദ്ര പതിപ്പിച്ചതിന്റെ അംഗീകാരം കൂടിയാണ് ഇപ്പോൾ ലഭിച്ച ദേശീയ അംഗീകാമെന്ന് ചെയർമാൻ പറഞ്ഞു. വെെസ് ചെർയർമാൻ സൂർജിത് എസ്തോസ്, ആശുപത്രി സെക്രട്ടറി എം. എ. സഹീർ , അഡ്മിനിസ്ട്രേറ്റ്യൂവ് ഓഫീസർ ഡോ. തോമസ് മാത്യു, ഡയറക്ടർ സിറിൾ ജോൺ എലിഞ്ഞാലിയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.