പറവൂർ : അഖിലേന്ത്യ കിസാൻസഭ പറവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. പുത്തൻവേലിക്കരയിൽ നടന്ന മണ്ഡലതല വിതരണം ദേശീയ കൗൺസിലംഗം രമാ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ സി.ടി. വർഗീസ് ആദ്യ അംഗത്വം സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി. സുനിൽകുമാർ, ഒ.എസ്. ഭാസ്കരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.