അങ്കമാലി: തരിശായിക്കിടക്കുന്ന പീച്ചാനിക്കാട് പാടശേഖരത്തിൽ മുണ്ടകൻ കൃഷി നടത്താൻ കേരള കർഷക സംഘം പീച്ചാനിക്കാട് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള സഹായ പദ്ധതികൾ
പ്രയോജനപ്പെടുത്തും. സമ്മേളനം കർഷകസംഘം അങ്കമാലി ഏരിയാ പ്രസിഡന്റ് പി.എൻ. ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. എ.എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷോബി ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.കെ. സലി, ടി.സി. ഏല്യാസ്, എ.എൻ. ഹരി, എ.പി. പീറ്റർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി
ടി.സി. ഏല്യാസ് (പ്രസിഡന്റ്), മേരി ശൗരിയാർ (വൈസ് പ്രസിഡന്റ്), എ.എസ്. ഹരിദാസ് (സെക്രട്ടറി), കെ.വി.തോമസ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.