snvhss-paravur
സ്വയം രക്ഷയുടെ ഭാഗമായി എസ്.എൻ.വി സ്കൂളിലെ പെൺകുട്ടികൾക്ക് പൊലീസ് പരിശീലനം നൽകുന്നു.

പറവൂർ : ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്ക്കൂളിലെ പെൺകുട്ടികൾക്ക് സ്വയംരക്ഷാ പരിശീലനം നൽകി. അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവയെ എങ്ങിനെ പ്രതിരോധിക്കണമെന്ന പ്രായോഗിക പരിശീലനമാണ് നൽകിയത്. സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ. സിന്ധു, വി.ജെ. ജിഷാദേവി, പി.സി. ഗ്രേസി, എം.എം. അമ്പിളി എന്നിവരാണ് പരിശീലനം നൽകിയത്.