കുറുപ്പംപടി: മുടക്കുഴ വാണിയപ്പിള്ളി ഗവ. എൽ. പി സ്‌കൂളിൽ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദർശനവും നടത്തി. വാർഡ് മെമ്പർ ലിസി മത്തായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പോൾ കെ. പോൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബി മാത്യു, ഹെഡ്മാസ്റ്റർ സലിം പി.എ, മേരി ടെസി, ബിജു എന്നിവർ പ്രസംഗിച്ചു.