# ബി.ജെ.പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു
പറവൂർ : പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിനെതിരെ പ്രതിപക്ഷത്തെ എൽ.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പതിമൂന്നിനിനെതിരെ പതിനഞ്ച് വോട്ടിനാണ് അവിശ്വാസം തള്ളിക്കളഞ്ഞത്. ഒരു ബി.ജെ.പി അംഗം വോട്ടെട്ടുപ്പിൽ നിന്ന് വിട്ടുനിന്നു.
പതിമൂന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ടാണ് ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. റീജിയണൽ ജോയിന്റ് ഡയറക്ടർ ആർ.എസ്. അനുവിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ പത്തിന് കൗൺസിൽ ഹാളിൽ അവിശ്വാസപ്രമേയ ചർച്ച ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ചർച്ച പൂർത്തിയായതിനു ശേഷമാണ് വോട്ടെടുപ്പ് നടന്നത്. എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗവും ചെയർമാനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനെയെല്ലാം ഭരണപക്ഷത്തെ അംഗങ്ങൾ നേരിട്ടു. ഭരണത്തിൽ അതൃപ്തിയുള്ള ഒരു കോൺഗ്രസ് അംഗത്തെ ഉപയോഗിച്ച് അവിശ്വാസം പാസാക്കാമെന്നായിരുന്നു എൽ.ഡി.എഫിന്റെ ശ്രമം. എന്നാൽ ഈ അംഗത്തെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഭരണത്തിന്റെ അവസാന ഒരുവർഷം മുതിർന്ന കൗൺസിലർമാരായ ഡി. രാജ്‌കുമാറിനും പ്രദീപ് തോപ്പിലിനും ആറുമാസം വീതം ചെയർമാൻ സ്ഥാനം നൽകാമെന്നതാണ് ഒത്തുതീർപ്പ് ധാരണ.