പെരുമ്പാവൂർ: നൗഷാദിന്റെ ഘാതകരെ അറസ്റ്റുചെയ്യുക. എസ്.ഡി.പി. ഐഭീകരത അമർച്ച ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടവും പ്രതിഷേധ യോഗവും നടത്തി. അക്രമം തടയുന്നതിൽ പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയും അന്വേഷിക്കണം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പോൾ പാത്തിക്കൽ അദ്ധ്യക്ഷതവഹിച്ചു ദേശീയ കോ ഓർഡിനേറ്റർ ടി.ജി. സുനിൽ, പാർലമെന്റ് സെക്രട്ടറി ജോജി ജേക്കബ്, അബ്ദുൽ നിസാർ, ഷിഹാബ് പള്ളിക്കൽ,റിജു കുര്യൻ, ബീനോയ് അരീക്കൽ,കുര്യൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.