karkedaka-fest-
തുരുത്തിപ്പുറം എസ്.എൻ.വി ജി.പി.സ്കൂളിൽ നടന്ന കർക്കടക ഫെസ്റ്റ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ മുരിങ്ങയില തോരൻ, വാഴപ്പിണ്ടി തോരൻ, കൊടപ്പൻ തോരൻ, തഴുതാരയില തോരൻ, മത്തങ്ങയില തോരൻ തുടങ്ങിയ നൂറ്റിയൊന്ന് വിഭവങ്ങൾ ഒരുമിച്ച് മേശപ്പുറത്ത്. പഴമയുടെ പുതുമയുമായി സ്വാദേറിയ കർക്കിടക കഞ്ഞി .പിന്നെ ഉണക്കലരി പായസവും .കുട്ടികളുടെമനസ് നിറഞ്ഞു. എറണാകുളം നെഹ്റു യുവകേന്ദ്ര, കാരുണ്യ സൗഹ്യദ സൊസൈറ്റി എന്നിവർ ചേർന്നാണ് തുരുത്തിപ്പുറം എസ്.എൻ.വി.ജി.എൽ.പി സ്കൂളിലെകുട്ടികൾകൾക്കായി കർക്കടക ഫെസ്റ്റ് ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി കഞ്ഞിയുടെ മധുരം കൊച്ചു വിദ്യാർത്ഥിനിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ സൗഹ്യദ സൊസൈറ്റി പ്രസിഡന്റ് സാജു പുത്തൻവിട്ടിൽ, പഞ്ചായത്ത് മെമ്പർ മേഴ്സി സനൽകുമാർ, പ്രധാന അദ്ധ്യാപിക ഷിലിയ എ.സലാം പി.ടി.എ പ്രസിഡന്റ് റിയ ജിജോ, ഡിക്സൻ കൊടക്കാട്ട്, ഷൈൻ വർഗീസ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.