കൊച്ചി: സാധാരണക്കാർക്കും മികച്ച ആധുനിക ചികിത്സ ലഭ്യമാക്കാൻ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പുതിയതാതി സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി. ഡിജിറ്റൽ ഇമേജിംഗ് സെന്ററിൽ ഒരുക്കിയ എം.ആർ.ഐ. സംവിധാനം, 10 ഡയാലിസിസ് മെഷീനുകളോടെ വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഞായർ) രാവിലെ 10 ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
# നിപ അനുഭവങ്ങൾ പങ്കുവയ്ക്കും
നിപ ചികിത്സയിൽ വിജയം നേടിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ചടങ്ങിലും മന്ത്രി പങ്കെടുക്കും.
# സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവ നിർമ്മിക്കാൻ കിഫ്ബി വഴി 368.74 കോടി അനുവദിച്ചു. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 70 കോടിയോളം രൂപ നൽകി. കടബാദ്ധ്യതകൾ തീർക്കാൻ 83 കോടിയോളം രൂപ അനുവദിച്ചിരുന്നു. 162 പുതിയ തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
കെ.കെ. ഷൈലജ
ആരോഗ്യ വകുപ്പുമന്ത്രി