മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ 11-ാമത് ദേശീയ ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സ്വാഗതസംഘം ഓഫീസിൽ നടക്കും. തിരക്കഥാകൃത്ത് ആലങ്കോട് ലീലാകൃഷ്ണൻ ഛായാഗ്രാഹകൻ മധു നീലകണ്ഠന് ലോഗോ കൈമാറി പ്രകാശനം നിർവഹിക്കും. മൂവാറ്റുപുഴ ഫിലിംസൊസൈറ്റിയുടെ സഹകരണത്തോടെ 10 മുതൽ 14 വരെയാണ് ചലച്ചിത്രോത്സവം.