ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഘടനയുടെ സഹായത്തോടെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച 'എന്റെ സ്‌കൂൾ' പ്രത്യേക പതിപ്പ് ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാന് നൽകി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജി. അജിതകുമാരി, പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അസോസിയേഷൻ പ്രസിഡന്റ് എം.എ. ഫിറോസ്ഖാൻ, സെക്രട്ടറി അഡ്വ. പി.എ. അയൂബ് ഖാൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.എ. അബ്ദുൾ സത്താർ, പി.എ. ജയലാൽ, കെ.എൻ. രാജീവ്, സിബി അഗസ്റ്റ്യൻ, ടി.കെ. അൻവർ, കേരളകൗമുദി സ്റ്റാഫ് റിപ്പോർട്ടർ കെ.സി. സ്മിജൻ എന്നിവർ സംബന്ധിച്ചു.