മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (ഞായർ) രാവിലെ 9.30 ന് എസ്.എൻ.ഡി.പി ഹെെസ്കൂളിൽ നടക്കുന്ന സൗജന്യ നേത്രചികിത്സ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എസ്. ശ്രീജിത് സ്വാഗതം പറയും. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ. രമേശ് എന്നിവർ സംസാരിക്കും. രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് തിമിരശസ്ത്രക്രിയ, യാത്രാചെലവ്, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. ഫോൺ: 0485 2832587, 9447508634.