ആലുവ: ആലുവയിൽ നൂറിന്റെയും ഇരുന്നൂറിന്റെയും മുദ്രപ്പത്രത്തിന് ക്ഷാമം. വാടകക്കരാർ പുതുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആളുകൾ വലയുകയാണ്. വല്ലപ്പോഴും മുദ്രപ്പത്രം വന്നാൽ മണിക്കൂറുകളോളം ക്യൂ നിൽക്കണം. നിമിഷങ്ങൾക്കകം ചെറിയ തുകയുടെ മുദ്രപ്പത്രം തീരും. ചിലയിടങ്ങളിൽ മുദ്രപ്പത്രം പൂഴ്ത്തിവയ്ക്കുന്നതായും ആക്ഷേപമുണ്ട്. കൂടുതൽ വില നൽകുന്നവർക്ക് ചില ഇടനിലക്കാർ വഴി ഇത് വില്ക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 50 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവർ കാര്യം നടക്കുന്നതിന് 500 രൂപയുടേത് വാങ്ങേണ്ട അവസ്ഥയാണ്.