കൊച്ചി: ഹയർസെക്കൻഡറി മലയാള അദ്ധ്യാപക വേദി ജില്ലാ വാർഷികവും ഹയർസെക്കൻഡറി പരീക്ഷയിൽ മാതൃഭാഷയിൽ മുഴുവൻ മാർക്കും നേടിയ കുട്ടികൾക്ക് മാതൃഭാഷ രത്നപുരസ്‌ക്കാര വിതരണവും ഇന്ന് രാവിലെ പത്തിന് സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
മലയാള അദ്ധ്യാപക വേദി ജില്ലാ പ്രസിഡന്റ് ടി.എൻ. വിനോദ് അദ്ധ്യക്ഷത വഹിക്കും. കവി എസ്. ജോസഫ് ഉദ്‌ഘാടനം ചെയിയും. ഹയർസെക്കൻഡറി മേഖലാ ഉപമേധാവി കെ. ശകുന്തള പുരസ്‌ക്കാര വിതരണവും കവി മുഖത്തല ശ്രീകുമാർ മുഖ്യപ്രഭാഷണവും നടത്തും.തകഴി സാഹിത്യ പുരസ്‌കാര ജേതാവും നോവലിസ്റ്റുമായ അനീഷ് ഒബ്രിനെ ഹയർസെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ വി.നളിന കുമാരി ആദരിക്കും.കവി റെജി കവളങ്ങാട്, ബിന്ദു സി.മണി എന്നിവർ പ്രസംഗിക്കും.തുടർന്ന് കുട്ടികളുടെ കവി സമ്മേളനവും കലാപരിപാടികളും അരങ്ങേറും.