കൊച്ചി : കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികളെ വിശ്വകർമ്മ എഡ്യൂക്കേഷണൽ ഓർഗനൈസേഷൻ ആദരിക്കും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മുഖ്യ അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പുസഹിതം ഈമാസം 17 നു മുമ്പായി ജനറൽ സെക്രട്ടറി, വിശ്വകർമ്മ എഡ്യുക്കേഷണൽ ഓർഗനൈസേഷൻ, നമ്പർ 14, ഉള്ളൂർ ലെയിൻ, ഡി.പി.ഐ ജംഗ്ഷൻ, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.