ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂൾ കലോത്സവമായ ശിവഗിരിഫെസ്റ്റ് ഗായിക ഭാവന വിജയൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ റസിഡന്റ് മാനേജർ ആർ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് എം വേലായുധൻ, വൈസ് പ്രിൻസിപ്പൽ എലിസബത്ത് സെബാസ്റ്റ്യൻ, കെ.ജി സെക്ഷൻ ഹെഡ് ലൈല നവകുമാർ, പി.ടി.എ കമ്മിറ്റി മെമ്പർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ ലീഡർ അർഷാദ് സ്വാഗതവും ഡെപ്യൂട്ടി ലീഡർ ദിയ സൂസൻ തലക്കാവിൽ നന്ദിയും പറഞ്ഞു.