കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ ഗൈനക്കോളജി നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാഘോഷം ആരംഭിച്ചു. ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഈ ആഴ്ചയിൽ ഓരോ ദിവസങ്ങളിലും ജനിക്കുന്ന ആദ്യ കുട്ടിയെ അനുമോദിക്കുന്ന ചടങ്ങ് ആശുപത്രി സെക്രട്ടറി ജോയി.പി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ബോധവത്കരണ ക്ലാസും പ്രദർശനവും നടന്നു.