മൂവാറ്റുപുഴ: കൊച്ചി - ധനുഷ് കോടി ദേശീയപാതയോരത്ത് കടാതി പാലത്തിന് സമീപം പ്രവർത്തിക്കുന്ന കുടുബശ്രീയുടെ വക കഞ്ഞിക്കടയുടെ മുന്നിൽ ഇന്നലെ അർദ്ധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളി. ഈ മേഖലയിൽ കഴിഞ്ഞ കുറെ നാളുകളായി രാത്രിയിൽ പല ദിവസങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. രൂക്ഷമായ ദുർഗന്ധത്തെത്തുടർന്ന് സമീപവാസികൾ വാളകം പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തെ അറിയിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും മണികൂറുകൾ കഴിഞ്ഞാണ് അവർ എത്തിയതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ആരോഗ്യവകുപ്പ് അധികാരികൾ ക്ലോറിൻ ഇട്ടു. രാത്രി കാലങ്ങളിൽ ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം. മാരക രോഗങ്ങൾപടർന്നു പിടിക്കുന്ന ഈ സമയത്ത് കക്കൂസ് മാലിന്യം തള്ളുന്നതിനാൽലം സമീപ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നുണ്ട്. ഇത് പകർച്ചവ്യാധികൾക്ക് ഇടയാക്കു
മെന്ന ഭീതിയിലാണ് നാട്ടുകാർ.