കൊച്ചി: ഹയർ സെക്കൻഡറി മലയാള അദ്ധ്യാപക വേദി ജില്ലാ പ്രസിഡന്റായി അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.എൻ.വിനോദിനെയും സെക്രട്ടറിയായി കവളങ്ങാട് സെന്റ് ജോൺസ് എച്ച്.എസ്.എസിലെ റെജിയേയും ട്രഷററായി സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ബിന്ദു സി.മാണിയേയും തിരഞ്ഞെടുത്തു.പി.ഡി. സുഗതൻ, ദീപാ ജോർജ്, ജയ സുകുമാരൻ, ജയലക്ഷ്‌മി, ഷാജി വർഗീസ്, ശശികുമാർ, കൃഷ്‌ണപ്രിയ വിനയൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.