അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നു. നെല്ല്, സമ്മിശ്ര, വനിതാ, യുവജന, വിദ്യാർത്ഥി, പട്ടികജാതി, മത്സ്യ, ക്ഷീര വിഭാഗങ്ങളിലെ മികച്ച കർഷകരെയാണ് ആദരിക്കുന്നത്. യോഗ്യരായവർ അഞ്ചാംതീയതി മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.