വൈപ്പിൻ: നബാർഡിന്റെ ഗ്രാമീണ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.20 കോടി രൂപ ചെലവിൽ സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച ഞാറക്കൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ മൂന്ന് നില മന്ദിരം ഫിഷറീസ് മന്തി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്. ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര തുടങ്ങിയവർ പ്രസംഗിച്ചു. ഹൈടെക് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്.