പനങ്ങാട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് മുമ്പിലും,പരിസരത്തും അന്തർ സംസ്ഥാന ലോറികൾ സർവീസ് റോഡിലും ദേശീയപാതയിലും രാത്രിയെന്നോ പകലെന്നോ നോക്കാതെ തോന്നുംപടി പാർക്ക് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.ഇത്തരത്തിൽ നിയമവിരുദ്ധമായി പാതയുടെ അരിക്ചേർക്കാതെ തലങ്ങുംവിലങ്ങും പാർക്ക് ചെയ്യുന്നത് ടോൾ പ്ലാസഅധികൃതരോ, സ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോ നിയന്ത്രിക്കാതിരിക്കുന്നത് അപകടങ്ങൾക്ക് കാരണമായിതീരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

സമീപത്തെ സ്വകാര്യ ഗോഡൗണിലേക്ക് ചരക്കുമായി എത്തുന്നലോറികൾക്ക് ഗോഡൗൺ നടത്തിപ്പുകാർ പാർക്കിംഗ് സ്ഥലം ഒരുക്കി നൽകാത്തതിനാൽ, അവിടെ വരുന്ന ലോറികളും ദേശീയ പാതയിൽ പാർക്ക് ചെയ്യുകയാണ്.പലസ്ഥാപനങ്ങളും പാർക്കിംഗ് സ്ഥലംകാണിച്ച് പ്രവർത്തനാനുമതി നേടിയശേഷം പിന്നീട് അത്രയും സ്ഥലം മറ്റാവശ്യങ്ങൾക്ക്വേണ്ടി ഉപയോഗിക്കുന്നതിനാൽ പൊതുനിരത്തുകൾ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുകയാണ്.ഇതിന്റെ ബുദ്ധിമുട്ടുകൾ നുഭവിക്കേണ്ടി വരുന്നത് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും.

# അനധികൃതപാർക്കിനെതിരെ പൊതുപ്രവർത്തകനായ കുമ്പളം സ്വദേശി രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.