വൈപ്പിൻ. വൈപ്പിൻ കരയിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്ന ഞാറയ്ക്കൽ ആറാട്ട് വഴി കടപ്പുറം ഭാഗത്തേക്ക് എറണാകുളത്ത് നിന്നും ട്രാൻസ്‌പോർട്ട് ബസ് സർവീസ് ആരംഭിക്കണമെന്ന് തീരദേശസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഈ റൂട്ടിൽ രണ്ട് സ്വകാര്യ ബസുകൾ മുൻകാലങ്ങളിൽ ഓടിയിരുന്നു.