malinyam
ചുണങ്ങംവേലി ഭാഗത്ത് കാനകളിൽ കക്കൂസ് മാലിന്യം തള്ളിയപ്പോൾ

ആലുവ: ചുണങ്ങംവേലി ഭാഗത്ത് കാനകളിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. ചുണങ്ങംവേലിക്കും രാജഗിരി ആശുപത്രിക്കും ഇടയിലാണ് കൂടുതൽ പ്രശ്‌നം. രാത്രികാലങ്ങളിൽ ജി.ടി.എൻ കമ്പനിയിലെ ക്വാർട്ടേഴ്‌സ് മതിലിനോട് ചേർന്നും, രാജഗിരി ഹോസ്പിറ്റൽ മതിലിനോട് ചേർന്നുമുള്ള കാനകളിൽ മാലിന്യം തള്ളുന്നു. .നിരവധി ആളുകൾ കാൽനടയായി ആശുപത്രി ജോലിക്കും കമ്പനി ജോലിക്കും പോകുന്നത് ഇതിനരികിലൂടെയാണ്. കൂടാതെ നൂറോളം ആളുകൾ താമസിക്കുന്ന ജി.ടി.എൻ ഫാമിലി ക്വാർട്ടേഴ്‌സിന് മുമ്പിലാണ് മാലിന്യം നിക്ഷേപിക്കുന്നത്.
റോഡിനിരുവശവും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് വേസ്റ്റ് തള്ളുന്നവർക്ക് സഹായകമാകുന്നു.

റോഡിന് ഇരുവശവും കാനകൾസ്ലാബ് ഇട്ട് മൂടണമെന്ന ആവശ്യം

പരിഗണിച്ചില്ല

കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് രാത്രി ഒരു മണിക്കും മൂന്നുമണിക്ക് ഇടയിൽ