കോലഞ്ചേരി: പാലക്കാട് കുഴൽമന്ദത്ത് ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ പട്ടിമറ്റം പട്ടിമറ്റം ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ റെജികുമാർ (51) മരിച്ചു. ഭാര്യയ്ക്കും മകനും മകൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
മകളെ ബംഗളുരുവിൽ ജേർണലിസം കോഴ്സിൽ ചേർത്ത് തിരിച്ചു വരും വഴിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റെജികുമാർ വൈകിട്ട് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഓവർടേക്കിനിടെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന ലോറിയുടെ ടയറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഭാര്യ സരിതയേയും മകൻ വിദ്യാധിരാജയെയും ഇന്നലെ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
പട്ടിമറ്റം കുമ്മനോട് ചക്കശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ ചന്ദന, വിദ്യാധി രാജ , പുത്തൻകുരിശ് ചൂണ്ടിയിൽ ഹോട്ടൽ നടത്തുകയാണ് റെജി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.