പാമ്പാക്കുട : വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുള്ള പരിഷ്കാര നടപടികളുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുമെന്നും ദീർഘദൂര സർവീസുകൾ സൂപ്പർ ക്ളാസുകളാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാമ്പാക്കുട ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽ ദാനവും പരിഷ്കരിച്ച പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തും. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും പരാതികൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
താറ്റുപാടം അംഗൻവാടി നിർമ്മിക്കുന്നതിന് സ്ഥലം നൽകിയ സി.എം. ജോൺ ചൂരാലിനെ എം.എൽ.എ ആദരിച്ചു. പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ കുര്യാക്കോസ്, അമ്മിണി ജോർജ്, സിന്ധു ജോർജ്, സി. ബി രാജീവ്, ശ്യാമള ഗോപാലൻ, ഒ.കെ കുട്ടപ്പൻ, കെ.ജി ഷിബു, ലില്ലി ജോയി, സാജു ജോർജ്, റീജാമോൾ ജോബി, സിജി തോമസ്, ജിജോ കെ. മാണി, ഒ.എം. ചെറിയാൻ, സുമ ഗോപി, ഷീല ബാബു, എൻ. ആർ ഷാജു, എം.എം. അന്ത്രു എന്നിവർ പ്രസംഗിച്ചു.