കൊച്ചി : ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണം ദക്ഷിണ നാവികത്താവളം വികസിപ്പിച്ചു. വാട്ടർ ഗാർബേജ് സ്കൂപ്പർ എന്ന ഉപകരണം ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കിത്തുടങ്ങി.
നാവികത്താവള മേധാവി വൈസ് അഡ്മിറൽ എ.കെ. ചവ്‌ള ഉദ്ഘാടനം നിർവഹിച്ചു. നേവൽ ഷിപ്പ് റിപ്പയർ യാർഡാണ് ഉപകരണം നിർമ്മിച്ചത്. ജലനിരപ്പിന് മുകളിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഉപകരണം. മുമ്പിലെ ട്രേയിലാണ് മാലിന്യങ്ങൾ ശേഖരിക്കുക. ഒരാൾക്ക് ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. ജലത്തിനു മുകളിലെ പ്ളാസ്റ്റിക് കുപ്പികൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് നശിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.