കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ആരംഭിച്ച മിഷൻ കാൻസർ കെയറിന്റെ ഭാഗമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് ഡോ.പി.വി.ഗംഗാധരന്റെ നേതൃത്വത്തിൽ പ്രതിവാര സൗജന്യ സ്തനാർബുദ സ്ക്രീനിംഗ് ക്യാമ്പിന് തുടക്കമിടുന്നു. എല്ലാ വ്യാഴാഴ്ചകളിലുമാണ് ക്യാമ്പ്. 20 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.തുടർ പരിശോധനയും ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സയും ആശുപത്രിയിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 6235401336