കൊച്ചി : തൊഴിൽ നിയമ ഭേദഗതികളും അടിസ്ഥാന വേതനവും എന്ന വിഷയത്തിൽ സെസ്സ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സെമിനാർ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് നാലിന് കാക്കനാട് മീഡിയാ അക്കാഡമി ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാർ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.