ഉടൻ സ്ഥലം കണ്ടെത്താൻ നിർദേശം
അഞ്ചേക്കർ കിട്ടിയില്ലെങ്കിൽ സ്കൂൾ അമ്പലമുകളിലേക്ക്
തൃക്കാക്കര :തൃക്കാക്കരക്ക് അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടമായേക്കും. കാക്കനാട് മുൻസിപ്പൽ എൽ.പി സ്കൂളിൽ കേന്ദ്രീയ വിദ്യാലയത്തിന് തുടക്കമിടാനായിരുന്നു നീക്കം. ഈ സ്കൂളിന് രണ്ടേക്കർ സ്ഥലം മാത്രമാണുള്ളത്. 15 മുറികളും വേണം.
ഇപ്പോഴാണ് അഞ്ചേക്കർ സ്ഥലം ഉണ്ടെങ്കിലേ വിദ്യാലയം ആരംഭിക്കാനാവൂവെന്ന കാര്യം കഴിഞ്ഞ ദിവസത്തെ യോഗത്തിൽ അധികൃതർ വ്യക്തമാക്കിയത്. ഇതോടെ തൃക്കാക്കരയിൽ അഞ്ചേക്കർ സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേകയോഗം തീരുമാനിച്ചു.
ഒരാഴ്ചക്കകം അഞ്ചേക്കർ സ്ഥലം കണ്ടെത്താൻ റവന്യൂ -മുൻസിപ്പൽ അധികൃതരോട് കളക്ടർ നിർദേശിച്ചുസ്ഥലം കണ്ടെത്താനായില്ലെങ്കിൽ ഫാക്ടിന്റെ അമ്പലമുകളി
ലെ സ്ഥലം വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
പി.ടി തോമസ് എൽ.എൽ.എ, തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഷീല ചാരു, വൈസ്ചെയർമാൻ കെ.ടി .എൽദോ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സീന റഹ്മാൻ, കേന്ദ്രീയ വിദ്യാലയ ഉദ്യോഗസ്ഥർ,റവന്യൂ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു