മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും.

ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ് സെന്ററിൽ ആറ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരെണ്ണം എമർജൻസി കെയർ യൂണിറ്റിനായി മാറ്റിവയ്ക്കും. ഒരേ സമയം അഞ്ച് പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.