kemal-pasha-shuhaib-case
kemal pasha shuhaib case

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരായ വിധികളെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷുഹൈബ് വധക്കേസിൽ അന്നത്തെ വസ്തുതകൾ കണക്കിലെടുത്താണ് വിധി പറഞ്ഞതെന്നും റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഷുഹൈബ് വധക്കേസിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു വിധി പറഞ്ഞത് ജസ്റ്റിസ് കെമാൽപാഷയുടെ ബെഞ്ചായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയയത്. ഇത്തരം കേസുകളിൽ സർക്കാർ അപ്പീൽ നൽകുന്നതിന്റെ ചേതോവികാരം മനസിലാകുന്നില്ല. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാനുള്ള വ്യഗ്രതയോ അധികാര കേന്ദ്രങ്ങളിലേക്കുള്ള അന്വേഷണം മാറ്റാനുള്ള തത്രപ്പാടോ ആയിരിക്കാം പിന്നിൽ. വ്യക്തമായ കാരണം എനിക്കറിയില്ല. എന്നാൽ പൊതുജനങ്ങളുടെ പണമുപയോഗിച്ചാണ് ഇതു ചെയ്യുന്നതെന്ന് അറിയാമെന്നും കെമാൽപാഷ പറഞ്ഞു.