കൊച്ചി: സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കൊച്ചി സിറ്റിയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. എറണാകുളം സെന്റ് ആൽബർട്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരേഡിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ സല്യൂട്ട് സ്വീകരിച്ചു. അഡിഷണൽ കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി, അസി.കമ്മിഷണർ കെ. ലാൽജി, നോഡൽ ഓഫീസർ ടി.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.