paipra-kavala
അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത് പായിപ്ര പഞ്ചായത്ത് ആസ്ഥാനമായ പായിപ്ര കവല

മൂവാറ്റുപുഴ: പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പായിപ്ര കവലയിൽയാത്രക്കാർക്ക് കയറി നിൽക്കാൻ പോലും സ്ഥലമില്ല. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികളുടെ വാഗ്ദ്ധാനങ്ങൾ കടലാസിലൊതുങ്ങിയതോടെ ജനങ്ങൾ പെരുവഴിയിൽ. . ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന പ്രധാനപ്പെട്ട ജംഗ്ഷനിൽ ശൗചാലയമോ , ബസ് കാത്തിരിപ്പ് കേന്ദ്രമോ ഇല്ല . പഞ്ചായത്ത് രൂപം കൊണ്ടിട്ട് ആറു പതിറ്റാണ്ടായെങ്കിലും പഞ്ചായത്ത് ആസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾഒന്നുമില്ല . നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും മറ്റും സ്ഥിതി ചെയ്യന്നത് ജംഗ്ഷന് സമീപമാണ്. . പഞ്ചായത്ത് ആഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലേക്കെല്ലാം പോകുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കണമെന്ന് തോന്നിയാൽ സഹിക്കുകമാത്രമാണ് പോംവഴി. കാശുള്ളവർക്ക് ഹോട്ടലുകളിൽ കാര്യം സാധിക്കാം. സ്ത്രീകളാണ് കൂടുതൽ ദുരിതത്തിലാകുന്നത്. . വാഹനയാത്രക്കുള്ള തുക മാത്രം കരുതി എത്തുന്ന യാത്രക്കാർക്ക് പലപ്പോഴും ഇതിനു കഴിയാറില്ല.

മേതല, ചെറുവട്ടൂർ,കോതമംഗലം , പെരുമ്പാവൂർ ,മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് അട ക്കം നാല് ബസ് സ്റ്റോപ്പുകളുള്ള കവലയാണ്ഇത് . . പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ ഇരു മുന്നണികളും ഇക്കാര്യങ്ങൾ ഉന്നയിച്ച് വോട്ടു തേടുമെങ്കിലും ജയിക്കുന്നതോടെ എല്ലാം മറക്കും.

പായിപ്ര കവലയിൽ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ശൗച്യാലയവും , യാത്രക്കാർക്ക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടിയന്തിര പ്രാധാന്യത്തോടെ നിർമ്മിക്കണം

പി. എസ്. ഗോപകുമാർ

യൂണിറ്റ് സെക്രട്ടറി

വ്യാപാരി വ്യവസായി സമിതി, പേഴയ്ക്കാപ്പിള്ളി

നാല് ബസ് സ്റ്റോപ്പുകളുള്ള കവല

ഒരിടത്ത് പോലും കാത്തിരിപ്പ് കേന്ദ്രമില്ല

ശൗചാലയവും സമീപത്തെങ്ങുമില്ല