കൊച്ചി : വിശാലകൊച്ചി മേഖലയിലെ 15000 ഓട്ടോറിക്ഷകളെയും ഒരൊറ്റ സംവിധാനത്തിനു കീഴിലാക്കുന്നതിനുള്ള സഹകരണസംഘം രൂപീകരിച്ചുവെങ്കിലും പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് ആക്ഷേപം. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെയും മെട്രോ ഫീഡർ സർവീസിന്റെയും ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവഹിച്ചത്. ഒരു മാസത്തിനുള്ളിൽ സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചുവെങ്കിലും പിന്നീട് അനക്കമുണ്ടായില്ല. ഫലമോ, ഫീഡർ സർവീസ് മഹാരാജാസ്, എം.ജി.റോഡ് മെട്രോ സ്റ്റേഷനുകളിൽ ഒതുങ്ങി.
# ബാലാരിഷ്ടത വിടാതെ
ഇ ഓട്ടോകൾ
നോർത്ത് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് ഇ ഓട്ടോ യ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും വാഹനങ്ങൾ ലഭ്യമല്ളെന്നതാണ് പ്രശ്നം.ലുധിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൈനറ്റിക് ഗ്രീൻ എന്ന കമ്പനിയാണ് ഇ ഓട്ടോകൾ ലഭ്യമാക്കിയത്. സ്പെയർ പാർട്സ് വേണ്ടിവന്നാൽ അവിടെ നിന്നെത്തിക്കണം.
#ആദ്യഘട്ടത്തിൽ 38 ഇ ഓട്ടോകൾ സർവീസ് നടത്തുമെന്ന് പറഞ്ഞെു
#ഇപ്പോൾ നിരത്തിലുള്ളത് 16 ഇ ഓട്ടോകൾ
#ഇതിൽ ഒരെണ്ണം ആലുവ മെട്രോ സ്റ്റേഷനിൽ.
#8000 ഇ വാഹനങ്ങൾ നിരത്തിലിറക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം യാഥാർത്ഥ്യമായാൽ 2021 ഓടെ മുഴുവൻ മെട്രോ സ്റ്റേഷനുകളിലും ഇ ഓട്ടോകളെത്തുമെന്ന് ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ( സി.ഐ.ടി.യു )
എം.ബി.സ്യമന്തഭദ്രൻ, ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്
# ഡ്രൈവർമാർ ഹാപ്പിയാണ്
എം.ജി റോഡിലും മഹാരാജാസ് സ്റ്റേഷനിലുമുള്ള ചാർജിംഗ് കേന്ദ്രങ്ങളാണ് ഇ ഓട്ടോക്കാർ ഉപയോഗിക്കുന്നത്. രണ്ടര മണിക്കൂർ ചാർജ് ചെയ്താൽ 80 കിലോ മീറ്റർ ദൂരം ഓടിക്കാം. മികച്ച വരുമാനം ലഭിക്കുന്നതിനാൽ ഓട്ടോക്കാർ സന്തുഷ്ടരാണ്.
#യൂണിഫോം മാറി
നീലയും ചാര നിറവും ചേർന്ന 'ടർക്കോയിസ്' നിറത്തിലുള്ള അരക്കയ്യൻ ടീ ഷർട്ടും കറുത്ത നിറമുള്ള പാന്റ്‌സുമായിരുന്നു ഫീഡർ ഡ്രൈവർമാരുടെ തുടക്കത്തിലേ യൂണിഫോം. എന്നാൽ രണ്ടു ദിവസം മുമ്പ് ടീഷർട്ട് മാറി. പകരം ഷർട്ടായി. ഡ്രൈവർമാരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് ഈ മാറ്റം. പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന ബാഡ്ജും ഇതോടൊപ്പം ഉണ്ട്. റോഡ് സുരക്ഷ, യാത്രക്കാരോട് പെരുമാറേണ്ടവിധം തുടങ്ങിയ കാര്യങ്ങളിൽ ഡ്രൈവർമാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.