മൂവാറ്റുപുഴ: സംസ്ഥാന - ജില്ലാ താലൂക്ക് ലെെബ്രറി കൗൺസിലുകൾ സംഘടിപ്പിക്കുന്ന ഹെെസ്കൂൾ,യു.പി വിദ്യാർത്ഥികൾക്കായുള്ള മൂവാറ്റുപുഴ താലൂക്ക് തല വായന മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ എസ് എൻ ഡി പി ഹെെസ്കൂളിൽ നടക്കും . സ്ക്കൂൾ തല, ലെെബ്രറി തല മത്സ വിജയികൾ ഐഡന്റിറ്റി കാർഡുമായി ഉച്ചക്ക് 1.30 ന് മുമ്പായി സ്ക്കൂളിൽ എത്തണം. താലൂക്ക് തലത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാഡും, സർട്ടിഫിക്കറ്റും , ട്രോഫിയും നൽകും, കൂടാതെ മത്സരത്തിൽ വിജയിക്കുന്ന ആദ്യ പത്തു സ്ഥാനക്കാർക്ക് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാമെന്നും താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, സെക്രട്ടറി സി. ടി ഉലഹന്നാൻ എന്നിവർ അറിയിച്ചു.