പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗംശാഖയുടെ പൊതുയോഗം ഇന്ന് രാവിലെ പത്തിന് ശാഖാ മന്ദിരത്തിൽ നടക്കും.കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ. അജന്തകുമാർ മുഖ്യ പ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡംഗങ്ങളായ കെ.എൻ ഗോപാലകൃഷ്ണൻ, കെ. എം സജീവ്,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് ടി.ബി തമ്പി, സെക്രട്ടറി പി.പി പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എ.ജി സുദേവൻ, ടി.പി തമ്പി തുടങ്ങിയവർ സംസാരിക്കും.