പെരുമ്പാവൂർ: കുറുപ്പംപടി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് കാടിന്റെ മക്കൾക്കൊപ്പം ഒരു ദിനം എന്ന പരിപാടി പൊങ്ങഞ്ചുവട് ആദിവാസി കോളനിയിൽനടത്തി . വൈ. എം. സി. എ. കുറുപ്പംപടി യൂണിറ്റ് പ്രസിഡന്റ് ഫെജിൻ പോൾ നേതൃത്വം നൽകി.കോളനിയിലെ അംഗൻവാടി കുട്ടികൾക്ക് പഠനോപകരണങ്ങളും,മരുന്നുകളും വിതരണം ചെയ്തു. കൂവപ്പടി ഐ.സി.ഡി.എസ് സൂപ്രവൈസർ സിജിമോൾ,വൈ.എം.സി.എ ഭാരവാഹികളായ ബൈജു കുര്യാക്കോസ്,പി.ഐ. എബ്രഹാം,ബെന്നി വർഗീസ്, പ്രിയൻ പോൾ,റിജൊ,ബിനുപോൾ എന്നിവർ നേതൃത്വം നൽകി.