അങ്കമാലി: ഫെഡറൽ ബാങ്കിന്റെ തനിമ നിലനിർത്തുക, സാധാരണക്കാരായ ഇടപാടുകാരുടെ മേൽ അമിതസർവ്വീസ് അടിച്ചേൽപ്പിക്കാതിരിക്കുക, ജീവനക്കാരുടെ മേലുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ അങ്കമാലി ശാഖയ്ക്ക് മുന്നിൽ പ്രകടനം നടത്തി.പ്രകടനം ഉത്ഘാടനം ചെയ്തു കൊണ്ട് അസോസിയേഷൻ പ്രസിഡൻറ ്സി.എ.കെ വർഗ്ഗീസ് സംസാരിച്ചു.കേന്ദ്ര കമ്മിറ്റിയംഗം സിജോ വർഗ്ഗീസ് സി.എം ദേവസ്സി, കെ.എ ജോബി, വി.പി.ജോൺസൺ, ജോജൻ ആൻറണി എന്നിവർ പ്രസംഗിച്ചു.