കൊച്ചി:ചിത്രകാരൻ ബിനു .സി. മാധവന്റെ ശിക്ഷണത്തിൽ ചിത്രരചന പഠിക്കുന്ന അമ്പത് വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം 'മഴവിൽക്കാഴ്ച 2019'ന് വ്യാഴാഴ്ച എറണാകുളം ഡർബാർ ഹാളിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം സ്വരാജ് എം.എൽ.എ അദ്ധ്യക്ഷനാകും. എൽ.കെ.ജി മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 18ന് പ്രദർശനം സമാപിക്കും. കോ ഓഡിനേറ്റർ ബിനു .സി. മാധവ്, എൻ. വിജയലക്ഷ്മി,പി .എസ്. സജീഷ,വരലക്ഷ്മി ദിവാകർ, എം .ഡി ഐശ്വര്യലക്ഷ്മി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു