വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പത്താം വാർഷികത്തിൽ 'തണ്ണീർ മത്തൻദിനങ്ങൾ' എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തും നടനുമായ ഡിനോയ് പൗലോസിനെ ആദരിച്ചു. ചടങ്ങ് ഞാറക്കൽ എസ്.ഐ. സംഗീത് ജോബ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ചേതൻലാൽ, ഇ.എം. പുരുഷോത്തമൻ, അബ്ദുൾ ഹക്കീം, പ്രധാന അധ്യാപിക എസ്. ശ്രീകല എന്നിവർ സംസാരിച്ചു.