cinema
ലോഗോ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉഷാ ശശിധരന് നൽകി നിർവഹിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാഡമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പതിനൊന്നാം ദേശീയ ചലച്ചിത്രോത്സവത്തിന് മൂവാറ്റുപുഴയിൽ ഒരുക്കങ്ങൾ പൂർത്തിയായി . 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സിനിമാപൂരത്തെസിനിമാപ്രേമികൾ ആവേശത്തോടെയാണ് വരവേൽക്കുന്നത്. സാംസ്‌ക്കാരിക മന്ത്രി എ. കെ. ബാലനാണ് ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുന്നത് . ചലച്ചിത്രോത്സവത്തിന്റെ ലോഗോആലങ്കോട് ലീലാകൃഷ്ണൻ മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാശശിധരന് നൽകി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൽദോ എബ്രഹാം എം. എൽ. എ, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു. ആർ. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധർ, ട്രഷറാർ എം. എസ്. ബാലൻ, കവി ജയകുമാർ ചെങ്ങമനാട് എന്നിവർ സംസാരിച്ചു.

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ ഇന്ത്യൻ ഭാഷാചിത്രങ്ങൾ ഉൾപ്പടെ ഏതാണ്ട് മുപ്പത്തിരണ്ട് ചിത്രങ്ങളാണ് ഇ.വി.എം. ലതയിലെ രണ്ട് സ്‌ക്രീനുകളിലായി പ്രദർശനത്തിനെത്തുന്നത്. ചലച്ചിത്രപ്രദർശനത്ത തുടർന്ന് സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും. ഫോക്കസ് വിഭാഗത്തിൽ കശ്മീരിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.