കൊച്ചി : കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ഇന്ന് (തിങ്കൾ) സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം ആർച്ച് ബിഷപ്പ് എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തു പറമ്പിൽ എന്നിവർ പ്രബന്ധങ്ങളവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് കെ.സി.ബി.സി സമ്മേളനം നടക്കും. ആഗസ്റ്റ് ആറു മുതൽ ഒമ്പതുവരെ മെത്രാന്മാരുടെ വാർഷിക ധ്യാനം സംഘടിപ്പിച്ചിട്ടുണ്ട്. അദിലാബാദ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ആന്റണി പ്രിൻസ് പണേങ്ങാടനാണ് ധ്യാനം നയിക്കും.