കൊച്ചി : ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഐ.എ.പി കൊച്ചി ശാഖ സംഘടിപ്പിക്കുന്ന പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജിയുടെ ഏഴാമത് വാർഷിക സമ്മേളനം 'പെഡ്ഗ്യാസ്‌ട്രോകോൺ 2019 ' ഇന്ന് നടക്കും. കൊച്ചി ഐ.എം.എ ഹൗസിൽ രാവിലെ 9ന് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കുന്ന സമ്മേളനം ഐ.എ.പി സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ.എം.കെ സന്തോഷ് ഉദ്ഘാടനം ചെയ്യും. 'അപ്‌ഡേറ്റ്‌സ് ഇൻ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി' എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആപ്തവാക്യം. ശിശുക്കളിൽ കണ്ടുവരുന്ന ആമാശയ, കുടൽ, കരൾ രോഗങ്ങളെ ആധുനീക സൗകര്യങ്ങളുടെ സഹായത്തോടെ മെച്ചപ്പെട്ട രീതിയിൽ ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുന്ന ക്ളാസുകളും ചർച്ചകളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. ഭാനു വി പിള്ള, സെക്രട്ടറി ഡോ. വിവിൻ അബ്രാഹം എന്നിവർ അറിയിച്ചു.