കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമഭേദഗതിക്കെതിരെ കെ.യു.ഡബ്ല്യു.ജെ- കെ.എൻ.ഇ.എഫ് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10.30ന് പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥ ഗാന്ധിപ്രതിമ ചുറ്റി ബോട്ട്‌ജെട്ടി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സമാപിക്കും. തുടർന്ന് സംയുക്ത പ്രതിഷേധയോഗം മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. തൊഴിൽ നിയമഭേദഗതി ബില്ലിന്റെ കരട് പ്രതിഷേധ സൂചകമായി കത്തിക്കും.