ice-
കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്റെ 16-ാം സംസ്ഥാന സമ്മേളനം രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഐസ് നിർമ്മാണ വ്യവസായം ഏറെ പ്രതിസന്ധിയിലാണെന്നും ഇതിൽ നിന്നും മേഖലയെ കരകയറ്റാൻ സർക്കാർ ഇടപെടണമെന്നും കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്റെ 16-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.എസ്. അനസ് അദ്ധ്യക്ഷത വഹിച്ചു.ഐസ് ബുള്ളറ്റിൻ പ്രകാശനം ടോം തോമസ് നിർവ്വഹിച്ചു. ഐ.ബി. ജയറാം, പി.എം. അബ്ദുള്ളക്കുട്ടി, വി.പി. മൊയ്ദീൻ, എൻ. രാജേന്ദ്രൻ, ജലാൽ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ മുഹമ്മദ് അഷ്റഫ് ആദരിച്ചു. മികച്ച വിജയം നേടി​യ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.