നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 60 വീടുകളിലെ കിണർ റീചാർജിംഗ് പദ്ധതി റോജി എം. ജോൺ എം.എൽ.എ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
169 കുടുംബങ്ങളുടെ കിണർ റീചാർജിംഗിന് 17 ലക്ഷത്തോളം രൂപയാണ് വകയിരുത്തിയത്. പാറക്കടവ് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് റീന രാജൻ, എസ്.ബി. ചന്ദ്രശേഖര വാരിയർ, സാംസൺ ചാക്കോ, രാജേഷ് മഠത്തിമൂല, രഞ്ജിനി അംബുജാക്ഷൻ, സി.എസ്. രാധാകൃഷ്ണൻ, രാജമ്മ വാസുദേവൻ, നാരായണൻ, സി.പി ദേവസി, സജിതാ വിജയകുമാർ, സ്റ്റീഫൻ കെ അഞ്ജു ജോർജ്, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.