ആലുവ: കേരള ആയുർവ്വേദ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 മുതൽ ആലുവ ബാങ്ക് കവല അന്നപൂർണ്ണ ഹാളിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം അലി അക്ബർ, യൂണിയൻ ജനറൽ സെക്രട്ടറി കല്ലറ മോഹൻ ദാസ്, പി.കെ. രാംദാസ് എന്നിവർ പ്രസംഗിക്കും. ആഗസ്റ്റ് 16,17 തീയതികളിൽ കണ്ണൂരിലാണ് സംസ്ഥാന സമ്മേളനം.