ambulance
'അമ്മ' ആംബുലൻസ്

ആലുവ: മരിച്ച ഇതര സംസ്ഥാനക്കാന്റെ ബന്ധുക്കളിൽ നിന്നും ആംബുലൻസ് ഉടമ അമിത വാടക ഈടാക്കിയതായി പരാതി.

ആലുവ ഉളിയന്നൂരിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി സുരേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പൊലീസാണ് വ്യാഴം വൈകിട്ട് 'അമ്മ' ആംബുലൻസ് ഏർപ്പാടാക്കിയത്.

ഉളിയന്നൂരിൽ നിന്നും രണ്ട് കിലോ മീറ്റർ അകലെയുള്ള ആലുവ ജില്ലാ ആശുപത്രിയിലും പോസ്റ്റ്മാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലും അടുത്ത ദിവസം അമ്പാട്ടുകാവ് ശ്മശാനത്തിലും ഇതേ ആംബുലൻസിൽ മൃതദേഹം എത്തിച്ചു. രണ്ട് ദിവസങ്ങളിലായി ആകെ ഓടിയത് 22 കിലോമീറ്റർ. പരമാവധി 2000 രൂപ വരുന്ന സ്ഥാനത്ത് സുരേഷിന്റെ ഭാര്യ സെൽവിയിൽ നിന്നും 10,000 രൂപയാണ് ഉടമ ലിനോയി പോൾ ഈടാക്കിയത്.

തുടർന്നാണ് സുരേഷിന്റെ അയൽവാസിയായ മധുസൂദനൻ ആലുവ പൊലീസിൽ പരാതി നൽകിയത്.

ആംബുലൻസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല ഭാരവാഹിയുമാണ് ഇയാളത്രെ. 5000 സുരേഷിന്റെ കുടുംബത്തിന് തിരികെ നൽകി പരാതി ഒത്തുതീർപ്പാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.